മുൻ കാമുകിയെ കൊല്ലാൻ ശ്രമിച്ച ആഫ്രിക്കക്കാരനായ യുവാവിന് 10 വർഷം തടവുശിക്ഷ

പ്രദീപ് പുറവങ്കര
മനാമ l മുൻ കാമുകിയെ കൊല്ലാൻ ശ്രമിച്ച ആഫ്രിക്കക്കാരനായ യുവാവിന് ബഹ്റൈൻ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയായാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇവർ തമ്മിലുള്ള ബന്ധം സൗഹൃദത്തോടെ പിരിയാനാഗ്രഹിച്ച യുവതി ഇക്കാര്യം സംസാരിക്കാൻ യുവാവിനെ തന്റെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. അവിടെവെച്ച് യുവതിയെയുവാവ് ചുറ്റികകൊണ്ട് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാൾ ഓടി രക്ഷപ്പെട്ടു.
ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടർ മാറ്റാനെത്തിയയാളാണ് യുവതിയെ പരിക്കേറ്റ് നിലത്തു വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
dfhgh