ഓഗസ്റ്റ് മാസം ആരംഭിച്ചതോടെ ബഹ്റൈനിൽ ചൂട് ശക്തം

പ്രദീപ് പുറവങ്കര
മനാമ l ഓഗസ്റ്റ് മാസം ആരംഭിച്ചതോടെ ബഹ്റൈനിൽ ചൂടിന് ശക്തി കൂടി. ഗൾഫ് മേഖലയിലുടനീളം ചൂട് ശക്തിപ്രാപിക്കുകയും അന്തരീക്ഷ ഈർപ്പമുണ്ടാകുകയും ചെയ്യുന്ന കാലയളവാണിത്. ഈ അവസ്ഥ ഈ ആഴ്‌ച അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. പകലും രാത്രിയും ചൂടും അന്തരീക്ഷ ഈർപ്പവുമുണ്ടാകും.
പകൽ സമയത്തെ ഉയർന്ന താപനില 43നും 45നും ഇടയിൽ ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈർപ്പം 90 ശതമാനം വരെ ഉയരുന്നതിനാൽ ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടും. അതേസമയം രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയം ദീർഘനേരം നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകി.
dsfg