നിയമലംഘനം; ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 106 പേരെ നാട് കടത്തി


പ്രദീപ് പുറവങ്കര

മനാമ l ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 27 മുതൽ ആഗസ്ത് 2 വരെ നടത്തിയ തൊഴിൽ പരിശോധനകളിൽ 14 പേരെ നിയമലംഘനത്തിന് പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇതേ കാലയളവിൽ നേരത്തേ പിടികൂടിയ 106 പേരെ നാട് കടത്തി. 1411 പരിശോധനകളാണ് വിവിധ ഗവർണറേറ്റുകളിലായി ഈ ആഴ്ച്ച നടന്നത്.

കഴിഞ്ഞ വർഷം ജനവരി മുതൽ ആഗസ്ത് 2 വരെ 86865 പരിശോധനകളാണ് നടത്തിയത്. ആകെ 10188 പേരെയാണ് ഈ കാലയളവിൽ ബഹ്റൈനിൽ നിന്ന് നാട് കടത്തിയിരിക്കുന്നത്.

article-image

sfsfsfsf

You might also like

  • Straight Forward

Most Viewed