ഹജ്ജ് ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കും

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്ത് ഹജ്ജ് ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പ്ലാറ്റ്ഫോം വഴി, ഇലക്ട്രോണിക് കീ സിസ്റ്റം ഉപയോഗിച്ചാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഹജ്ജ് കാമ്പയിനുകൾക്കുള്ള അപേക്ഷകൾ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചതിനുപിന്നാലെയാണ് പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നത്.
സുപ്രീം കമ്മിറ്റി ഫോർ ഹജ്ജ്, ഉംറ അഫയേഴ്സ് നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ചാണ് ഇലക്ട്രോണിക് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. രജിസ്ട്രേഷൻ പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക.
ഇതിൽ 90 തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കാമ്പയിനുകൾക്ക് മൂന്നാംഘട്ടത്തിലേക്ക് കടക്കാനാകും. ഈ ഘട്ടത്തിലാണ് അംഗീകൃത കാമ്പയിനുകളിൽനിന്ന് ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാൻ തീർഥാടകർക്ക് അവസരം ലഭിക്കുന്നത്.
dfdfg