മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക ഓഫീസ്

പ്രദീപ് പുറവങ്കര
മനാമ l മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിൽ ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക ഓഫീസ് സ്ഥാപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഈ ഓഫീസ്, ഇരകൾക്ക് അവർ നേരിട്ട ദുരനുഭവങ്ങൾ പങ്ക് വെക്കുന്നതിനുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുമെന്നും, കുട്ടികൾക്കായി ഒരു പ്രത്യേക ഇടവും ഇവിടെ ഉണ്ടെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം മുതൽ പ്രോസിക്യൂഷൻ വരെ ജുഡീഷ്യൽ അധികാരികളുമായുള്ള സഹകരണം വർധിപ്പിക്കുകയാണ് ഓഫീസിന്റെ ലക്ഷ്യം.മനുഷ്യകടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹോട്ട് ലൈൻ നമ്പറായ 555 ലൂടെ അറിയാക്കമെന്നും, പൂർണ്ണ രഹസ്യാത്മകത ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
vhjhj