ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l കേരളത്തിന്റെ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടത്തിയ രക്തദാന ക്യാമ്പിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ രക്തം ദാനം ചെയ്‌തു.

ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു‌. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, വൈസ് പ്രസിഡൻ്റ് അഡ്വ. ഷാജി സാമൂവൽ, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറി നെൽസൺ വർഗീസ്, ജില്ലാ ഭാരവാഹികൾ ആയ ജോൺസൻ ടി തോമസ്, എ.പി മാത്യു കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി റോയ്, ജില്ലാ പ്രസിഡന്റുമാരായ വില്യം ജോൺ, സൽമാനുൽ ഫാരിസ്, ബൈജു ചെന്നിത്തല എന്നിവർ ആശംസകൾ നേർന്നു.

article-image

fdsz

You might also like

  • Straight Forward

Most Viewed