ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് തുടക്കമായി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈന്‍റെ കാർഷിക പൈതൃകത്തെയും ഈന്തപ്പനയുടെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിക്കുന്ന ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് തുടക്കമായി. ആഗസ്റ്റ് രണ്ട് വരെ ഹൂറത്ത് അൽ ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്‍റ്, ബഹ്‌റൈൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റെ ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്‍റുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രാദേശിക കർഷകരെയും ചെറുകിട ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വൈവിധ്യമാർന്ന ബഹ്‌റൈനി ഈന്തപ്പഴ ഇനങ്ങൾ കാണാനും വാങ്ങിക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും. കൂടാതെ, പരമ്പരാഗത കൊട്ട നെയ്ത്ത്, കരകൗശല വസ്തുക്കൾ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ വർക്ക്‌ഷോപ്പുകളും ഗെയിമുകളും, ഈന്തപ്പഴം കൊണ്ട് നിർമിച്ച വിഭവങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

article-image

dsgg

You might also like

  • Straight Forward

Most Viewed