ബഹ്റൈൻ പ്രവാസി നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും കൊല്ലം, കൊട്ടാരക്കര വെളിയം സ്വദേശിയുമായ പ്രദീപ് കാർത്തികേയൻ നിര്യാതനായി. 47 വയസാണ് പ്രായം. ഇരുപതോളം വർഷങ്ങളായി ബഹ്റൈനിലുള്ള ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ പ്രീതയും രണ്ട് മക്കളും നാട്ടിലാണ്.
അമിത രക്തസമ്മർദ്ദം കാരണം സുഖമില്ലാതെ സൽമാനിയ ആശുപത്രിയിൽ നാല് ദിവസമായി ചികിത്സയിലായിരുന്നു. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐസിആർഎഫ് അംഗങ്ങളായ സിറാജ് കൊട്ടാരക്കര, കെ ടി സലീം, പരേതന്റെ സുഹൃത്തായ ഗ്ലൈസിൽ എന്നിവർ ചേർന്ന് നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
aa