ഗസ്സയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ I ഗസ്സയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ വിഷയം വിശദമായി ചർച്ച ചെയ്തത്. ഫലസ്തീൻ വിഷയത്തിലുള്ള ബഹ്‌റൈൻ്റെ ഉറച്ച നിലപാടും, നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണയും യോഗം ആവർത്തിച്ചു വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കുക, ബന്ദികളെ മോചിപ്പിക്കുക, സംഘർഷം കുറയ്ക്കുക, പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന അക്രമങ്ങൾ ഒഴിവാക്കുക എന്നിവയുടെ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞു. ഗസ്സയിൽനിന്ന് വരുന്ന വാർത്തകളും ചിത്രങ്ങളും ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും പട്ടിണിയുടെയും ഭീകരമായ അവസ്ഥകളാണ് വെളിപ്പെടുത്തുന്നതെന്നും ബഹ്റൈൻ മന്ത്രി സഭ വ്യക്തമാക്കി.

article-image

asasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed