മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീതിന്യായ സേവനങ്ങൾ എളുപ്പമാക്കാൻ ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ I രാജ്യത്തെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീതിന്യായ സേവനങ്ങൾ എളുപ്പമാക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി ബഹ്റൈൻ. പുതിയ നിയമനിർമാണത്തിനായി ബഹ്‌റൈൻ അറ്റോർണി ജനറൽ ഡോ. അലി അൽ ബുഐനൈൻ അനുമതി നൽകി. ഇത് പ്രകാരം പ്രായമോ വൈകല്യമോ കാരണം സ്റ്റേഷനിൽ എത്താൻ കഴിയാത്തവരുടെ മൊഴി രേഖപ്പെടുത്താൻ അധികാരികൾ നേരിട്ട് വീട്ടിലെത്തും. നേരിട്ടുള്ള സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ വിദൂര ആശയവിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിക്കും. ഇതോടൊപ്പം മുതിർന്നവരും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം വേഗത്തിലാക്കുകയും കേസിന്‍റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. ഈ വിഭാഗം വ്യക്തികളുടെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രോസിക്യൂട്ടർമാർ ലളിതമാക്കിയ നടപടിക്രമങ്ങളാവും സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.
fgsdfsasd