ബാലൻ പയ്യന്നൂർ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ I മുൻ ബഹ്റൈൻ പ്രവാസിയും കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയുമായ ബാലൻ പയ്യന്നൂർ നിര്യാതനായി. 78 വയസായിരുന്നു പ്രായം. 

ബഹ്റൈനിലെ സാമൂഹ്യപ്രവർത്തനമേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ബഹ്റൈനിലെ പയ്യന്നൂർ സഹൃദയവേദിയുടെ ദീർഘകാലത്തെ പ്രസിഡണ്ടായിരുന്നു. ഇന്ത്യൻ ക്ലബ്, കേരളീയ സമാജം, സൂര്യ ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് തുടങ്ങിയ കൂട്ടായ്മകളിലും ബാലൻ പയ്യൂന്നൂർ സജീവമായിരുന്നു. കുറച്ച് വർഷങ്ങളായി നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ഡയറക്ടർ കൂടിയാണ്. ഭാര്യ സി.എച്ച്. ശാരദ സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. മകൻ അവിനാശ്, മകൻ: അവിനാഷ് ബാലൻ (ബഹ്റൈൻ), മരുമകൾ: വിഗീഷ അവിനാഷ്.

തേജസ്വിനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം പടന്നക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം 4 മണിക്ക് നീലേശ്വരം മാർക്കറ്റിലെ കദളിക്കുളം സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.

 

article-image

aa

You might also like

  • Straight Forward

Most Viewed