ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ തങ്കേക്കുന്ന് സ്വദേശിയായ പള്ളിക്കണ്ടി കരുണാകരൻ (77) നിര്യാതനായി. ബഹ്റൈൻ ഗ്യാസിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ബഹ്റൈനിലെ പ്രവാസി സാമൂഹിക പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ബഹ്റൈനിൽ നിന്ന് തിരികെ പോയതിന് ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ -ഷൈലജ, മക്കൾ :-ഷൈജ, ഷിജിത്ത് (ഖത്തർ ), ഷൈനി. മരുമക്കൾ :സന്തോഷ്, ശ്വേത, ബിനീഷ്.
aa