പത്തേമാരി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം; സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കും


പ്രദീപ് പുറവങ്കര

മനാമ I പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ ഭരണസമിതി രൂപീകരിച്ചു. പത്തേമാരി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സനോജ് ഭാസ്കർ കോർ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് 2025 - 27 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. മുഹമ്മദ് ഈറയ്ക്കൽ, സനോജ് ഭാസ്കർ എന്നിവർ രക്ഷാധികാരികളായുള്ള ഭരണസമിതിയുടെ പ്രസിഡന്റ് അനീഷ് ആലപ്പുഴയും, സെക്രട്ടറി അജ്മൽ ഇസ്മയിലുമാണ്. വിപിൻ കുമാറാണ് ട്രഷറർ. ഷാജി സെബാസ്റ്റ്യൻ, അനിത (വൈസ് പ്രസിഡൻ്റുമാർ), രാജേഷ് മാവേലിക്കര, ശ്യാമള ഉദയൻ (ജോയിന്റ് സെക്രട്ടറിമാർ), ലൗലി ഷാജി (അസിസ്റ്റന്റ് ട്രഷറർ), ഷിഹാബുദീൻ, നൗഷാദ് കണ്ണൂർ (ചാരിറ്റി വിംഗ് കോർഡിനേറ്റർമാർ), സുജേഷ് എണ്ണയ്ക്കാട് (മീഡിയ കോർഡിനേറ്റർ), ഷാജി സെബാസ്റ്റ്യൻ, ലിബീഷ് (എന്റർടൈൻമെന്റ് കോർഡിനേറ്റർമാർ), വിപിൻ കുമാർ (സ്പോർട്സ് വിംഗ് കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഷ്‌റഫ് കൊറ്റാടത്ത്, മുസ്തഫ, ആശ മുരളീധരൻ, സുനിൽ എസ്., അനിൽ അയിലം, ജോബി, പ്രകാശ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രവാസികൾക്കായി വെൽഫെയർ ക്യാമ്പുകൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സമീപ ഭാവിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

EDFSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed