എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ല, ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളിലൊന്നും പഠിക്കുന്നില്ലല്ലോ: വി. ശിവൻകുട്ടി


 ഷീബ വിജയൻ 

തിരുവനന്തപുരം I കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഗോവിന്ദച്ചാമി ജയിൽ ചാടിയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ശിവൻകുട്ടിയുടെ മറുപടി. ഗോവിന്ദച്ചാമി ജയിൽച്ചാട്ടത്തിൽ സുരക്ഷാ വീഴ്ചയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോവിന്ദച്ചാമിയെക്കുറിച്ച് എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നും, ഗോവിന്ദച്ചാമി കേരളത്തിലെ സ്കൂളുകളിൽ ഒന്നും പഠിക്കുന്നില്ലല്ലോ എന്നും വി. ശിവൻകുട്ടി പറഞ്ഞു.

ജയിൽ ചാടി 10 മണിക്കൂറിന് ശേഷം നാടകീയമായാണ് ഗോവിന്ദച്ചാമി പിടിയിലായത്. കണ്ണൂര്‍ തളാപ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആളില്ലാത്ത സ്ഥലത്തെ പൊട്ടക്കിണററ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് സമീപത്ത് വെച്ച് ഗോവിന്ദച്ചാമിയുടെ സാമ്യമുള്ള ഒരാളെ കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിച്ചതിനെതുടര്‍ന്ന് ഇയാള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് ഓടിക്കയറി. നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാളെ ആളില്ലാത്ത വീട്ടിലെ കിണറ്റില്‍ ഒളിച്ചിരുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തേക്കിറക്കുകയായിരുന്നു.

article-image

FFDDFSFDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed