അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ബഹ്‌റൈനിൽ ഊർജിത പരിശോധന; ഒരാഴ്ചക്കിടെ 12 പേർ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) 2025 ജൂലൈ 13 മുതൽ 19 വരെ നടത്തിയ 1,132 പരിശോധനകളിലും സന്ദർശനങ്ങളിലും 12 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇതേ കാലയളവിൽ ആകെ 89 നിയമലംഘകരെ നാടുകടത്തിയതായും എൽ.എം.ആർ.എ അറിയിച്ചു. തൊഴിൽ നിയമം, താമസ നിയമം എന്നിവയുൾപ്പെടെ നിരവധി നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തി. നിരീക്ഷിക്കപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എൽ.എം.ആർ.എയുടെ കണക്കുകൾ പ്രകാരം, എല്ലാ ഗവർണറേറ്റുകളിലുമുള്ള വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 1,117 പരിശോധനാ സന്ദർശനങ്ങൾ നടത്തി. ഇതിനുപുറമെ, 15 സംയുക്ത പരിശോധനാ കാമ്പെയ്‌നുകളും നടന്നു. ക്യാപിറ്റൽ ഗവർണറേറ്റിൽ ഒരു കാമ്പെയ്‌നും മുഹറഖ് ഗവർണറേറ്റിൽ 6 കാമ്പെയ്‌നുകളും വടക്കൻ, തെക്കൻ ഗവർണറേറ്റുകളിൽ 4 വീതം കാമ്പെയ്‌നുകളും ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (NPRA), വിവിധ ഗവർണറേറ്റുകളിലെ സുരക്ഷാ ഡയറക്ടറേറ്റുകൾ, കോസ്റ്റ് ഗാർഡ് കമാൻഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവർ ഈ പരിശോധനകളിൽ പങ്കെടുത്തു. കൂടാതെ വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി കാര്യ, കാർഷിക മന്ത്രാലയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവയുടെ പ്രതിനിധികളും സഹകരിച്ചു.

തൊഴിൽ വിപണിയെയും അതിന്റെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിൻ്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ എല്ലാ നിയമലംഘനങ്ങളെയും തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കാൻ സർക്കാർ ഏജൻസികളുമായി സഹകരണം തുടരുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed