ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, സാഹിത്യ സംവാദവും നടന്നു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, പ്രതിഭ സാഹിത്യ വേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത നിർവഹിച്ചു.
ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പ്രവീൺ രുഗ്മ പരിപാടി ഉൽഘാടനം ചെയ്തു. വത്സരാജ് കുയിമ്പിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. തുടർന്ന് "പുത്തനെഴുത്തും പുരസ്കാരങ്ങളും" എന്ന വിഷയത്തിൽ സാഹിത്യ സംവാദവും നടന്നു. ബഹ്റൈനിലെ എഴുത്തുകാരായ നാസ്സർ മുതുക്കാട്, റോയ് പൂച്ചേരി, യഹിയ മുഹമ്മദ് , സാജു കൃഷ്ണൻ, എന്നിവരും പങ്കെടുത്തു.
മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസയും എക്സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദിയും രേഖപ്പെടുത്തി.
ാിീോ