ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ രാമായണ മാസാചരണം ആരംഭിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനിൽ രാമായണ മാസാചരണം ആരംഭിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി കെ.എസ്.സി.എ ഹാളിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെയാണ് രാമായണപാരായണം നടക്കുന്നത്.
ഇതോടൊപ്പം എല്ലായാഴ്ച്ചകളിലും രാമായണത്തെ ആസ്പദമാക്കിയുള്ള പ്രബന്ധാവതരണവും നടക്കും. ആദ്യദിനത്തിലെ പ്രബന്ധം ഫോർ പി എം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര അവതരിപ്പിച്ചു. സതീഷ് നമ്പ്യാരുടെ നേതൃത്വത്തിലാണ് രാമായണ പാരായണം നടക്കുന്നത്.
പരിപാടികളുടെ മുന്നോടിയായി, പുതുതായി നിർമ്മിച്ച പ്രാർത്ഥനാ മുറി കെ.എസ്.സി.എ അംഗങ്ങൾക്കായി പി.ജി. സുകുമാരൻ നായർ സമർപ്പിച്ചു. പ്രസിഡൻ്റ് രാജേഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.
്്ി