ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും, അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന്റെ അനുശോചന യോഗവും സംഘടിപ്പിച്ചു.
പുഷ്പാർച്ചനയോടെ ആരംഭിച്ച പൊതുസമ്മേളനം, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിൻ്റെ അധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. ഐവൈസിസി ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം സംസാരിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും രേഖപ്പെടുത്തി.
കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക, കെ.എസ്.സി.എ വൈസ് പ്രസിഡൻ്റ് യു.കെ. അനിൽകുമാർ, നൗക പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി വനിതാ വേദി കൺവീനർ മുബീന മൻഷീർ, കെ.എം.സി.സി പ്രതിനിധി ഫൈസൽ, ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ദേശീയ പ്രസിഡൻ്റുമാരായ ബേസിൽ നെല്ലിമറ്റം, ബ്ലെസ്സൻ മാത്യു, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി എന്നിവരും യോഗത്തിൽ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
ോേ