പൊതിസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്തെ എല്ലാ പൊതു പാർക്കുകൾ, നടപ്പാതകൾ, പൂന്തോട്ടങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പുകവലി നിരോധിക്കാനുള്ള നിർദ്ദേശവുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ രംഗത്ത്. പൊതുയിടങ്ങളിൽ വർദ്ധിച്ചുവരുന്ന പുകവലി പ്രവണതയെ ചെറുത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

2009-ൽ പുറപ്പെടുവിച്ച നിലവിലുള്ള പുകവലി വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരാത്ത ഈ സ്ഥലങ്ങൾ കൂടി നിയമത്തിൻ്റെ കീഴിൽ കൊണ്ടുവരണമെന്നാണ് തറാദയുടെ ആവശ്യം. ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിനും ശൂറാ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹിക്കും കൈമാറിയിട്ടുണ്ട്.

എല്ലാ പൊതുസ്ഥലങ്ങളും ഔദ്യോഗികമായി ഈ നിയമത്തിൽ ഉൾപ്പെടുത്തുന്നതിനായി ഭേദഗതി വരുത്തുന്നതിന് അടിയന്തര പിന്തുണ നൽകണമെന്നും തറാദ അഭ്യർത്ഥിച്ചു. പാർലമെൻ്റിൻ്റെ വിദേശകാര്യ, പ്രതിരോധം, ദേശീയ സുരക്ഷാ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് ഈ നിർദ്ദേശത്തെ പൂർണ്ണമായി പിന്തുണച്ചു. നിർദ്ദേശം ഔദ്യോഗികമായി ഒക്ടോബറിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

ി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed