25,000 ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ; പദ്ധതിയുടെ 49 ശതമാനം പൂർത്തിയായതായി ബഹ്റൈൻ മന്ത്രിസഭ

പ്രദീപ് പുറവങ്കര
മനാമ l 25,000 ബഹ്റൈൻ പൗരന്മാർക്ക് തൊഴിൽ നൽകാനുള്ള വാർഷികലക്ഷ്യത്തിന്റെ 49 ശതമാനം പൂർത്തിയായതായി ബഹ്റൈൻ മന്ത്രിസഭ. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.
വാർഷിക തൊഴിൽ, പരിശീലന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണ് ബഹ്റൈനെന്നും മന്ത്രിസഭ വിലയിരുത്തി. 25,000 പേരിൽ 8,000 പേർ പുതിയതായിരിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. അതിന്‍റെ 51 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ടെന്നും 15,000 ബഹ്റൈനികളെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യം 63 ശതമാനം പൂർത്തിയായെന്നും സഭ അറിയിച്ചു.
മുൻകൂട്ടി ആസൂത്രണം ചെയ്ത 2023-2026 ദേശീയ തൊഴിലവസര പദ്ധതിയുടെ ഭാഗമായാണ് നടപടി പുരോഗമിക്കുന്നത്.
esfsdf