എസ്. ബിനു കോൺഗ്രസിന്റെ ധീരനായ പോരാളി; ബഹ്റൈൻ ഒഐസിസി അനുസ്മരിച്ചു

പ്രദീപ് പുറവങ്കര
മനാമ: അടൂരിലെ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന എസ്. ബിനുവിനെ, ബഹ്റൈൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സഹപ്രവർത്തകർ അനുസ്മരിച്ചു. ചെറുപ്രായത്തിൽ തന്നെ കെ.എസ്.യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ധീരനായ നേതാവായിരുന്നു എസ്. ബിനു എന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, പറക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, അടൂർ മുൻസിപ്പൽ കൗൺസിലർ, നിലവിൽ കോൺഗ്രസ്സ് അടൂർ ബ്ലോക്ക് പ്രസിഡൻ്റ് എന്നീ പദവികളിൽ തൻ്റെ കഴിവും പ്രയത്നവും കൊണ്ട് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. എസ്. ബിനുവിൻ്റെ വിയോഗം പത്തനംതിട്ടയിലെയും അടൂരിലെയും കോൺഗ്രസ് പാർട്ടിക്ക് തീരാനഷ്ടമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം, ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ബിനു ജോർജ് നന്ദിയും പറഞ്ഞു.
യോഗത്തിൽ ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് ജവാദ് വക്കം, നാഷണൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അഡ്വ. ഷാജി ശാമുവേൽ, സെക്രട്ടറി വർഗ്ഗീസ് മോഡിയിൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, അജി പി. ജോയ്, ബിനു മാമൻ, ഷാജി കെ. ജോർജ്, വിനു വർഗ്ഗീസ്, സജി മത്തായി, ഷാബു കടമ്പനാട്, എബി ജോർജ്, എബിൻ ആറൻമുള, ഷിബു മോൻ, നോബിൾ റാന്നി, അച്ചൻ കുഞ്ഞ്, എബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
aa