അൽ ഹിദായ സെന്റർ ഫാമിലി മീറ്റ് ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം ആയിഷ മസ്ജിദിന് സമീപമുള്ള ഹിദ്ദ് ചാരിറ്റി ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആശൂറാ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടികൾ ഏറെ പേരെ ആകർഷിച്ചു.
അജ്മൽ തറയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ സുനീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അൽ മന്നാഇ സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി ബിനു ഇസ്മായിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
അൽ ഹിദായ സെന്റർ പുതുതായി ആരംഭിക്കുന്ന മദ്രസ്സ, പ്ലേ സ്‌കൂൾ എന്നിവയുടെ ലോഗോ പ്രകാശനം ഹംസ അഹമ്മദ്, ഹംസ അമേത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു. ഇത് സെന്ററിന്റെ പുതിയ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതായി.
തുടർന്ന്, "കുടുംബം: വിശ്വാസം സംസ്കരണം" എന്ന വിഷയത്തിൽ സജ്ജാദ് ബിൻ അബ്ദു റസാഖും, "ഹൃദയം രോഗബാധിതമായാൽ" എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ ഹികമിയും വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ നടത്തി.
അൽ ഹിദായ സെന്റർ യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഹിദ്ദ്, ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിറോസ് ഓസ്കർ നന്ദി രേഖപ്പെടുത്തി.
aa