കെഎംസിസി ബഹ്‌റൈൻ തിരുർ മണ്ഡലം സംഗമവും പ്രവർത്തന സഹായ വിതരണവും നടന്നു

ശാരിക
മനാമ: കെഎംസിസി ബഹ്‌റൈൻ തിരുർ മണ്ഡലം സംഗമവും പ്രവർത്തന സഹായ വിതരണവും നടന്നു. തിരൂർ മണ്ഡലം എംഎസ്എഫ് സമ്മേളനത്തോട് അനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റി യുടെ പ്രവർത്തന സഹായ ഫണ്ട് കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി കല്പ റമീസ് എംഎസ്എഫ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് മരക്കാർ ചെമ്പ്രക്ക് കൈമാറി.
ഇതോടൊപ്പം കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം കമ്മിറ്റിയുടെ നാട്ടിലുള്ള അംഗങ്ങളുടെ സംഗമവും നടന്നു.
തിരൂർ മണ്ഡലം തിരൂർ കുഞ്ഞു ഹാജി സൗദം മുസ്ലിം ലീഗ് ഓഫീസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു. തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കീഴേടത്തിൽ ഇബ്രാഹിം ഹാജി, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി പി വി സമദ്, എംഎസ്എഫ് തിരൂർ മണ്ഡലം പ്രസിഡന്റ് അജ്മൽ തുവ്വക്കാട്, എംഎസ്എഫ് മണ്ഡലം ട്രഷറർ ജലീൽ വലിയാട്ടിൽ, എസ്ടിയു നേതാവ് ഹംസ അന്നാര എന്നിവർ ആശംസകൾ നേർന്നു.
കെഎംസിസി ബഹ്‌റൈൻ തിരൂർ മണ്ഡലം വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ ആയ ഖാലിദ് ചെമ്പ്ര, സലാം ചെമ്പ്ര, റഷീദ് പോലിസ് ലൈൻ, ഹംസ എഴൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ റമീസ് കല്പ സ്വാഗതവും താജു ചെമ്പ്ര നന്ദിയും പറഞ്ഞു.
്ിു്ിു