യാത്രയപ്പ് നൽകി

ശാരിക
മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ 15 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിജേഷിനും, ഭാര്യ ആൻസിക്കും യാത്രയപ്പ് നൽകി.
പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡ് ന്റെ സ്നേഹോപഹാരം കൈമാറി, കോർ കമ്മറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ണ രഞ്ജിത്, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുനിൽ രാജ്, രഞ്ജിത് രാജു എന്നിവർ യാത്രയപ്പ് പരിപാടിയിൽ പങ്കെടുത്തു.
്േി്േു