സമസ്ത ബഹ്‌റൈൻ മുഹറം പത്തിനോടനുബന്ധിച്ച് ആത്മീയ പഠന ക്ലാസ് സംഘടിപ്പിച്ചു

ശാരിക
മനാമ: സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ, അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസയിൽ മുഹറം പത്തിനോടനുബന്ധിച്ച് ആത്മീയ പഠന ക്ലാസും വൈഭവമായ ഇഫ്താർ സമ്മേളനവും സംഘടിപ്പിച്ചു. പരിപാടിയിൽ 200ലധികം വിശ്വാസികൾ പങ്കെടുത്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ റബീഹ് ഫൈസി അമ്പലക്കടവ് ക്ലാസിന് നേതൃത്വം നൽകി.
പൊതുസമ്മേളനത്തിൽ സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ പ്രസിഡന്‍റ് മഹമൂദ് മാട്ടൂൽ അധ്യക്ഷത വഹിച്ചു. ഏരിയ അസിസ്റ്റന്റ് കോഓഡിനേറ്റർ സൈദ് മുഹമ്മദ് വഹബി സമ്മേളനം ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ ഏരിയ സെക്രട്ടറി സനാഫ് റഹ്‌മാൻ എടപ്പാൾ സ്വാഗതം പറഞ്ഞു. ഏരിയ ട്രഷറർ മുസ്തഫ എലൈറ്റ് നന്ദി രേഖപ്പെടുത്തി.
്േിു്ു