ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025

ശാരിക
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയായ തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025ന്‍റെ ഭാഗമായി മീന സൽമാനിലെ കോൺട്രാ കമ്പനിയുടെ വർക്ക്‌സൈറ്റിൽ സഹായം വിതരണം ചെയ്തു. വേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്നാണ് ഐ.സി.ആർ.എഫ് ബഹ്‌റൈൻ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യുന്നത്.
ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം 130 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നെദൽ അബ്ദുല്ല അൽ അലവൈ തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും, വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസും സംസാരിച്ചു.
വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോഓഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, സിറാജ്, ശിവകുമാർ, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ആൽതിയ ഡിസൂസ കൂടാതെ സേവന താൽപര്യം കാണിച്ച വിദ്യാർഥികളും ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർ രാജേഷ് സദാനന്ദ് എന്നിവരും വിതരണത്തിൽ പങ്കുചേർന്നു.
േ്ുു
േ്ിേ്ി