ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ബോംബെ ഭദ്രാസനാധിപനുമായ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി. പ്രസിഡണ്ട് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് ജനറല്‍ സെക്രട്ടറി ജോമോന്‍ മലയില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.

ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് നടന്ന യോഗത്തില്‍ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍, റവ. അനൂപ് സാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കെ. സി. ഇ. സി. വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed