സെന്റ് പോൾസ് അക്ഷരജ്യോതി മലയാളം പഠനക്ലാസ് ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അക്ഷരജ്യോതി 2025 മലയാള പഠന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. അനീഷ് സാമൂവൽ ജോണിന്റെ അധ്യക്ഷതയിൽ റേഡിയോ അവതാരകൻ ഷിബു മലയിൽ നിർവ്വഹിച്ചു. സെന്റ് പോൾസ് യുവജന സഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം പറഞ്ഞു.

അക്ഷരജ്യോതി പ്രധാന അദ്ധ്യാപകൻ ഷിനോജ് ജോൺ തോമസ്, അക്ഷരജ്യോതി കൺവീനർമാരായ അനീഷ് ഉമ്മൂമ്മൻ, കുമാരി. ഷെറിൻ ആൻ മാത്യു, യുവജന സഖ്യം വൈസ് പ്രസിഡന്റ്‌ എബിൻ മാത്യു ഉമ്മൻ, ജോയിന്റ് സെക്രട്ടറി മാസ്റ്റർ സിബിൻ സജു എന്നിവർ സന്നിഹിതരായിരുന്നു. അനീഷ് ഉമ്മൂമ്മൻ നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed