വോയിസ് ഓഫ് ബഹ്‌റിൻ തെർമൽ ബോട്ടിൽ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റിനിലെ പ്രമുഖ പ്രവാസി ചാരിറ്റി സംഘടനയായ വോയ്സ് ഓഫ് ബഹ്‌റിൻ സെല്ലാക്കിലെ ഒരു കമ്പനിയിൽ 125 ഓളം വരുന്ന തൊഴിലാളികൾക്ക് തെർമ്മൽ ബോട്ടിൽ വിതരണം ചെയ്തു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തുവരുന്ന അവർക്ക്, ജോലിസ്ഥലത്ത് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഇല്ലായിരുന്നു. ഇത് അറിഞ്ഞതിനെ തുടർന്നാണ് സംഘടന അവർക്ക് തെർമൽ വാട്ടർ ബോട്ടിൽ നൽകാൻ തീരുമാനിച്ചത്. വോയിസ് ഓഫ് ബഹ്റൻ ചാരിറ്റി കോഡിനേറ്റർ ആയ പ്രവീൺകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിതിൻ ബി, അനീഷ് കുമാർ, ബബിഷ്, ദീപ പ്രവീൺ, സുബിന ബബീഷ് എന്നിവർ വിതരണ ചടങ്ങിൽ പങ്കെടുത്തു.

article-image

aa

You might also like

Most Viewed