ഹെറോയിൻ കടത്ത്: ബംഗ്ലാദേശ് സ്വദേശിക്ക് 10 വർഷം തടവും പിഴയും വിധിച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ : മയക്കുമരുന്ന് വിൽപ്പനയ്ക്കിടയിൽ പിടിയിലായ 36 വയസുകാരനായ ബംഗ്ലാദേശ് സ്വദേശിക്ക് പത്ത് വർഷത്തെ തടവും 5000 ദിനാർ പിഴയും ശിക്ഷയായി വിധിച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി. ഇയാൾക്കൊപ്പം പിടിയിലായ ഇന്ത്യൻ സ്വദേശിക്ക് ഒരു വർഷത്തെ തടവും 1000 ദിനാർ പിഴയും ശിക്ഷയായി വിധിച്ചു. റാസ് സുവായ്ദ് ബേയിലുള്ള ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ വെച്ച് മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് ഇവരെ കോസ്റ്റ് ഗാർഡ് പെട്രോളിങ്ങ് പോലീസ് പിടികൂടിയത്.

ബംഗ്ലാദേശ് സ്വദേശിയുടെ താമസസ്ഥലത്ത് പിന്നീട് നടത്തിയ പരിശോധനകളിൽ മയക്ക് മരുന്നിന്റെ ശേഖരവും കണ്ടെത്തിയിരുന്നു.

article-image

aaaa

You might also like

Most Viewed