ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി; പ്രതിപക്ഷനേതാവ്


ഷീബ വിജയൻ 

കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോഗ്യമന്ത്രിയുടെ നിരുത്തരവാദപരമായ സമീപനമാണ് ബിന്ദുവിന്റെ മരണത്തിന് കാരണം. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നും പഞ്ഞികളുമില്ല. സർക്കാർ ആശുപത്രിയിലേക്ക് ഓപ്പറേഷനായി പോകണമെങ്കിൽ തുന്നികെട്ടാനുള്ള സൂചിയും നൂലും വരെ രോഗികൾ വാങ്ങിച്ചുകൊണ്ടുപോകണം. കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളുടെയും പരിതാപകരമായ അവസ്ഥയാണിത്. അത് തന്നെയാണ് ആവർത്തിക്കുന്നത് വി ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാർ ഇപ്പോഴും റിപ്പോർട്ട് തേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. എന്നാൽ ഇതിനെകുറിച്ച് പഠിക്കാനോ ഒന്നിനും സർക്കാർ തയ്യാറാകുന്നില്ല. പി ആർ ഏജൻസി പറയുന്നത് ഏറ്റുപറയുക മാത്രമാണിവിടെ മന്ത്രി ചെയ്യുന്നത്. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ ഫോണിൽ വിളിക്കാനോ സർക്കാർ തയ്യാറായില്ല. മകൾ നവമിയുടെ ചികിത്സസർക്കാർ ഏറ്റെടുക്കണം. ഒരാൾക്ക് സർക്കാർ ജോലി നൽകണം. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം. കോൺഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

csadsdsaas

You might also like

Most Viewed