അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ മലയാളവിഭാഗം ദഅ്‍വ വർക്ക്ഷോപ് സംഘടിപ്പിച്ചു

ശാരിക
മനാമ: പ്രബോധന പ്രവർത്തനങ്ങൾക്ക് അംഗങ്ങളെ പ്രാപ്‌തരാക്കാൻ ഉതകുന്ന പഠന ക്ലാസുകളുടെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ മലയാളവിഭാഗം ദഅ്‍വ വർക്ക്ഷോപ് സംഘടിപ്പിച്ചു. റയ്യാൻ മദ്റസ ഹാളിൽ നടന്ന പരിപാടിയിൽ സാദിഖ് ബിൻ യഹ്‍യ ആമുഖ ഭാഷണം നിർവഹിച്ചു.
‘ദഅ്‍വത്: ബാധ്യതയും രീതിശാസ്ത്രവും’ എന്ന വിഷയത്തെ അധികരിച്ച് സജ്ജാദ് ബിൻ അബ്ദുറസാഖിന്റെ പ്രഭാഷണത്തോടെ ആരംഭിച്ച പരിപാടിയിൽ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ വിഷയങ്ങളിൽ സയ്യിദ് മുഹമ്മദ് ഹംറാസ്, വസീം അഹ്മദ് അൽ ഹികമി എന്നിവർ ക്ലാസുകൾ എടുത്തു. കോയ ഇസാ ടൗൺ നന്ദി പറഞ്ഞു.
dsfs