വ്യാജ തൊഴിൽ കരാറുകളിലൂടെ തംകീനിൽ നിന്ന് 86,000 ദിനാർ തട്ടിയ മൂന്ന് പേർക്ക് തടവ് ശിക്ഷ ശരിവെച്ച് ബഹ്റൈൻ കോടതി

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സംരഭകർക്ക് സഹായം നൽകാനായി രൂപീകരിച്ച് തംകീനിൽ നിന്ന് 86,000 ബഹ്‌റൈൻ ദിനാർ അനധികൃതമായി തട്ടിയെടുക്കാൻ 23 തൊഴിലാളികളുടെ വ്യാജ കരാറുകൾ ഉപയോഗിച്ച തട്ടിപ്പ് കേസിൽ ഉൾപ്പെട്ട മൂന്ന് പേർക്ക് ബഹ്റൈൻ കാസേഷൻ കോടതി തടവ് ശിക്ഷ ശരിവെച്ചു. പ്രതികൾക്ക് ഓരോരുത്തർക്കും മൂന്ന് വർഷം തടവ് ശിക്ഷയും 1,000 മുതൽ 5,000 ദിനാർ വരെ പിഴയുമാണ് നേരത്തേ വിധിച്ചിരുന്നത്. രജിസ്റ്റർ ചെയ്ത വിലാസത്തിൽ കമ്പനി നിലവിലില്ലെന്നും യഥാർത്ഥത്തിൽ തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
തംകീൻ അടക്കമുള്ള സഹായ ഫണ്ടുകളുടെ ദുരുപയോഗത്തിനെതിരായ നടപടികൾ അധികൃതർ നിലവിൽ കർശനമാക്കിയിട്ടുണ്ട്.
aa