ഖാലിദ് ചോലയിലിന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി


പ്രദീപ് പുറവങ്കര
മനാമ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷന്റെ സജീവ സാന്നിധ്യമായ ഖാലിദ് ചോലയിലിന്‌ അസോസിയേഷൻ യാത്രയയപ്പ് നൽകി. സംഘടനയുടെ വിവിധ യൂണിറ്റുകളുടെ പ്രസിഡൻറ്, സെക്രട്ടറി, കേന്ദ്ര ജനറൽ സെക്രട്ടറി, കേന്ദ്ര സമിതി അംഗം, വിവിധ വകുപ്പുകളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ഖാലിദ് ചോലയിൽ. സിഞ്ചിലെ

ഫ്രൻഡ്സ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആക്റ്റിംഗ്‌ പ്രസിഡൻറ് സമീർ ഹസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡൻ്റ് ജമാൽ നദ്‌വി സമാപനവും നിർവഹിച്ചു. എ. എം ഷാനവാസ്, സക്കീർ ഹുസൈൻ, ബദ്റുദ്ദീൻ പൂവാർ, അനീസ് വി.കെ, മജീദ് തണൽ, അഹ് മദ് റഫീഖ്, മുഹമ്മദലി മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.

 

article-image

efsfdsfdsfd

You might also like

  • Straight Forward

Most Viewed