ലഹരി മരുന്ന് കടത്താൻ ശ്രമം: ഏഷ്യൻ പ്രവാസി അറസ്റ്റിൽ


പ്രദീപ് പുറവങ്കര
മനാമ: 11 കിലോയിലധികം ലഹരി മരുന്ന് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ബഹ്‌റൈൻ അധികൃതർ പരാജയപ്പെടുത്തി. 20 വയസ്സുള്ള ഏഷ്യൻ പ്രവാസിയെയാണ് 64,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന ലഹരിമരുന്നുമായി അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗവും എയർപോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റുകളും നടത്തിയ സംയുക്ത ഓപറേഷനിലാണ് വൻ ലഹരിമരുന്ന് വേട്ടയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഏകദേശം 1.156 കിലോ സിന്തറ്റിക് കഞ്ചാവ് അടങ്ങിയ തപാൽ പാഴ്‌സൽ പിടിച്ചെടുത്തതിന് പിറകെ നടത്തിയ അന്വേഷണത്തിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. പാർസലിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം നടത്തിയതിനെ തുടർന്നാണ് 10 കിലോയിലധികം മയക്കുമരുന്ന് കൈവശം വെച്ച ഏഷ്യക്കാരനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

article-image

adsdfsdfasdfs

You might also like

  • Straight Forward

Most Viewed