പൊന്നാനി മറാഞ്ചേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: പൊന്നാനി മറാഞ്ചേരി സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനിൽ വെച്ച് മരണപ്പെട്ടു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്നു പരേതൻ. ബഹ്‌റൈൻ മനാമയിലെ ഓൺലൈൻ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു. ഭാര്യ: സെമിത, മക്കൾ: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.

പരേതരായ അബ്ദു കാഞ്ഞിരപറമ്പിലിന്റെയും, ഫാത്തിമയുടെ മകനാണ്. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (Late), ഉസ്മാൻ, കദീജ, റംല. പി സി ഡബ്ലിയു എഫ് ബഹ്റൈനും കെ എം സി സി യും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തുന്നു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed