ബഹ്‌റൈൻ മലയാളി സ്കൂൾ നഴ്സസ് രണ്ടാമത് കുടുംബ സംഗമം നടത്തി

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ മലയാളി സ്കൂൾ നഴ്സസിന്റെ രണ്ടാമത് കുടുംബ സംഗമം ഗുദൈബിയയിലുള്ള കെഎസ് സിഎ ഹാളിൽ നടന്നു. കുട്ടികളും മുതിർന്നവരുമായി ഏകദേശം 40 പേരോളം പങ്കെടുത്ത ചടങ്ങിൽ വിവിധ കലാപരിപാടികൾ, ഗെയിമുകൾ എന്നിവ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്മറ്റിയംഗങ്ങളായ ബെറ്റി സജി, സിജു ജോഷ്വാ, രഞ്ജു ആർ നായർ, അപ്സര പൗലോസ്, നീതു രാജേഷ് എന്നിവർ നേതൃത്വം നൽകി.
dfdsadesfdss