ബഹ്റൈൻ ഒഐസിസി നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൺഷൻ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൺഷൻ സംഘടിപ്പിച്ചു. ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച കൺവൻഷൻ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതവും ട്രഷറർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്, അഡ്വ. ഷാജി സാമൂവൽ, സിൺസൺ ചാക്കോ പുലിക്കോട്ടിൽ,ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻനിസാർ കുന്നംകുളത്തിങ്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

article-image

sdggd

You might also like

  • Straight Forward

Most Viewed