ബിഡികെ ബഹ്റൈന്‍ ലോക രക്തദാന ദിനം ആചരിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ലോക രക്തദാന ദിനാചരണം ചരിതഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ബി.ഡി.കെ ബഹ്‌റൈൻ പാട്രൺ ഡോ. പി.വി. ചെറിയാൻ, കിംസ് ഹോസ്പിറ്റൽ ബഹ്‌റൈൻ സെയിൽസ് മാനേജർ പ്യാരി ലാൽ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആയുർവേദ ഡോ. അതുല്യ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി.ഡി.കെയുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച 19 സംഘടനകളെ ചടങ്ങിൽ ആദരിച്ചു. സൽമാനിയ ഗവ. ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലെ ശിഹാബുദ്ദീൻ ബ്ലഡ് ഡൊണേഷൻ സംബന്ധിച്ച ബോധവത്കരണ ക്ലാസ് നൽകി. ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിബിൻ ജോയ് സ്വാഗതവും അസി. ട്രഷറർ രേഷ്മ ഗിരീഷ് നന്ദിയും പറഞ്ഞു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന ബി.ഡി.കെ ആദ്യകാല പ്രവർത്തകൻ രഞ്ചു രാജന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
fvgdfsfdsdfs