ഈദ് സംഗമത്തോടൊപ്പം വിദ്യാഭ്യാസ നേട്ടങ്ങൾ ആഘോഷിച്ച് ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. മനാമ കെ. സിറ്റി ബിസിനസ് സെന്ററിൽ നടന്ന പരിപാടി ബഹ്‌റൈൻ പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ ഹമദ് അബ്ദുൽ വാഹിദ് കറാത്ത ഉദ്ഘാടനംചെയ്തു. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. നജീബ് കടലായി, ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റയീസ് എം.ഇ സ്വാഗതവും നൗഷാദ് കണ്ടിക്കൽ നന്ദിയും പറഞ്ഞു. ഫൈസൂഖ് ചാക്കാൻ, സൈനുദ്ദീൻ കണ്ടിക്കൽ, റംഷീദ്, മഷൂദ്, അൻസാരി, റഫ്സി, ഫുആദ് ടി.എം, ലേഡീസ് അഡ്മിൻസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാപ്രകടനങ്ങളും നടന്നു.
dsffdsfggfgf