വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കിടുന്നത് വിലക്കി ബഹ്റൈൻ അഭ്യന്തരമന്ത്രാലയം

പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ മാർഗനിർദേശങ്ങൾ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. റോഡപകടങ്ങളുടെ റെക്കോഡ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ മാധ്യമ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് വിലക്കേർപ്പെടുത്തുന്നതെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് സെക്യൂരിറ്റി കൾചറിന്റെ ഔദ്യോഗിക അനുമതിയില്ലാതെ, പൊതു റോഡുകളിൽ സംഭവിക്കുന്നതിന്റെയെല്ലാം ചിത്രം പ്രസിദ്ധീകരിക്കുന്നത് ഇതിൽ ഉൾപ്പെടുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ചിത്രങ്ങളോ വിഡിയോകളോ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ റിപ്പോർട്ട് ചെയ്യാവൂ എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
aa