‘ദിശ 2025’ന്റെ ഗ്രാൻഡ് ഫിനാലെ നാളെ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിക്കുന്ന സാംസ്കാരികോത്സവമായ ‘ദിശ 2025’ന്റെ ഗ്രാൻഡ് ഫിനാലെ നാളെ വൈകുന്നേരം 4 മണി മുതൽ അദ്‌ലിയയിൽ ഉള്ള ബാൻ സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഗായിക രശ്മി സതീഷ് നയിക്കുന്ന സംഗീത നിശയും, സഹൃദയ നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും, മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിക്കുന്ന മെന്റലിസം, ഒപ്പം മറ്റു കലാപരിപാടികളും ‘ദിശ 2025’ ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി അരങ്ങേറുമെന്നും മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി ചെയർമാൻ എൻ കെ വീരമണി, കൺവീനർ മനോജ് പോൾ, പ്രതിഭ മനാമ മേഖല സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ, ആക്ടിങ് പ്രസിഡണ്ട് റാഫി കല്ലിങ്കൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

article-image

ോേ്േോ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed