കപിൽ രഞ്ജി തമ്പാന്റെ നിര്യാണത്തിൽ ബഹ്‌റൈനിൽ സംഗീത കലാകാരന്മാരും സുഹൃത്തുക്കളും അനുശോചന യോഗം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബഹ്‌റൈൻ മുൻ പ്രവാസി, സൗണ്ട് എഞ്ചിനീയറും സംഗീത സംവിധായകനുമായ കപിൽ രഞ്ജി തമ്പാന്റെ നിര്യാണത്തിൽ ബഹ്‌റൈനിൽ സംഗീത കലാകാരന്മാരും സുഹൃത്തുക്കളും അനുശോചന യോഗം ചേർന്നു.

ഇന്ത്യൻ ക്ലബ്ബിൽ വച്ച് ചേർന്ന യോഗത്തിൽ കപിൽ തമ്പാനുമായി ആത്മബന്ധം പുലർത്തിയിരുന്ന നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി. ബോബൻ ഇടിക്കുള,ജോബ് ജോസഫ്, രാജീവ് വെള്ളിക്കോത്ത്, റഫീഖ് വടകര, റിജു , രാജീവ് കല്ലട, ബിനോജ് മാത്യു ,അർജ്ജുൻ മുരളി എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിച്ചു.

ഗോപി നമ്പ്യാർ, ജോളി ജോസഫ്, നഫ്‌ജാദ്, ഷാജി, സുരേഷ്ബാബു, വിവ്യൻ,മനോജ് വടകര തുടങ്ങിയവരും സംബന്ധിച്ചു.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed