പൊതുപരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്റസകൾക്ക് തിളക്കമാർന്ന വിജയം


പ്രദീപ് പുറവങ്കര

കേരള മദ്റസ എജുക്കേഷൻ ബോർഡ്‌ നടത്തിയ പ്രൈമറി, സെക്കൻഡറി പൊതുപരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്റസകൾക്ക് തിളക്കമാർന്ന വിജയം. ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷകൾ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയികളായി.

ഫിൽസ ഫൈസൽ, തഹിയ്യ ഫാറൂഖ് എന്നിവർ പ്രൈമറി പൊതു പരീക്ഷയിലെ ടോപ്പേഴ്സ് ലിസ്റ്റിൽ ഇടംനേടി. അവ്വാബ് സുബൈർ, മുഹമ്മദ് ഹംദാൻ, തമന്ന നസീം, ഹയ മറിയം, അഹ് മദ് താഹ, മുഹമ്മദ് നോഷിൻ എന്നിവർക്ക് എ പ്ലസ് ലഭിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മദ്റസ മാനേജിങ് കമ്മിറ്റി, രക്ഷാധികാരി, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, പൂർവ വിദ്യാർഥി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.

article-image

്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed