ബഹ്‌റൈൻ മാർത്തോമ്മാ സൺഡേസ്കൂൾ വജ്ര ജൂബിലി സമാപനം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ മാർത്തോമ്മാ സൺ‌ഡേ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സനദ് മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് നടന്നു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സൺ‌ഡേ സ്കൂൾ പ്രസിഡന്റ് റവറന്റ് ബിജു ജോൺ അദ്ധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡന്റ് റവറന്റ് സാമുവേൽ വർഗീസ്, സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവറന്റ് അനീഷ് സാമുവേൽ ജോൺ, സി.എസ്. ഐ സൗത്ത് കേരള ഇടവക വികാരി റവറന്റ് അനൂപ് സാം, ഇടവക സെക്രട്ടറി സൻസി ചെറിയാൻ എന്നിവർ ആശംസകൾ നേരുകയും ചെയ്തു.

കുട്ടികളുടെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, സന്തോഷ് തങ്കച്ചൻ സംവിധാനം നിർവഹിച്ച "അഗ്നിതുല്യനായ അപ്പോസ്തലൻ " എന്ന ബൈബിൾ നാടകം, സൺ‌ഡേ സ്കൂൾ ഗായകസംഘം ആലപിച്ച ജൂബിലി ഗാനം, ബാൻഡ് എന്നിവ ചടങ്ങിനെ വർണാഭമാക്കി. കുമാരി ഐശ്വര്യ മേരി ബിനോയ്, കുമാരി കൃപ ആൻ ബിനോയ് എന്നിവർ അവതാരകരായിരുന്നു.

ചടങ്ങിൽ കൊല്ലം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് സാമ്പത്തിക സഹായം കൈമാറി. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു കെ. നൈനാൻ, ജൂബിലി കൺവീനർ ജനു ജോൺ വർഗീസ്, സെക്രട്ടറി അനീഷ് എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ോേേി്

article-image

ി്േി

You might also like

Most Viewed