ഫാദർ മാത്യൂസ് പ്ലാവിളയിലിന് സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ കാത്തിരിപ്പ് ധ്യാനത്തിനായി ബഹ്റൈനിലെത്തിയ അടൂർ - കടമ്പനാട് ഭദ്രാസന സെക്രട്ടറി റവറന്റ് ഫാദർ മാത്യൂസ് പ്ലാവിളയിലിന് അടൂർ- കടമ്പനാട് ഭദ്രാസന അംഗങ്ങൾ സ്വീകരണം നൽകി. ബിനു രാജ് തരകൻ അദ്ധ്യക്ഷത വഹിച്ച യോഗം ഇൻഡ്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു.

വിനോദ് ഡാനിയേൽ സ്വാഗതവും ശോഭ സജി നന്ദിയും പറഞ്ഞു. അലക്സ് മഠത്തിൽ, വിൻസെൻ്റ് തോമസ്സ് , ജോൺസൺ കല്ലുവിളയിൽ, ഗ്ലാഡിസ് ബിനുരാജ്, സന്തോഷ് പകലോമറ്റം, മാത്യുസ് നൈനാൻ, ഷൈജു, സൂരജ് എന്നിവർ ആശംസകൾ നേർന്നു. ഇതൊടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വീകരണത്തിന് മിഴിവേകി.

article-image

േ്ിേി

You might also like

Most Viewed