ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കും. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം സമന്വയം 2025 വേദിയിൽ കെ. ജി ബാബുരാജൻ, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. പിക്ക് നൽകി പ്രകാശനം ചെയ്തു.

നവരാത്രി ദിനങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ നവരാത്രി പ്രാർത്ഥനയും വിവിധ വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും തുടർന്ന് വിദ്യാരംഭ ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ 4. 30 മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ പ്രമുഖ ഐഎഎസ് ഓഫീസറായ പ്രശാന്ത് നായർ ഐഎഎസ് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 3988 2437 അല്ലെങ്കിൽ 3928 8886 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

െമംെ

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed