ബഹ്റൈനിൽ വേനൽകാല തൊഴിൽ നിരോധനം ജൂൺ 15 മുതൽ


പ്രദീപ് പുറവങ്കര

മനാമ : വേനൽകാലം കടുത്തുതുടങ്ങിയതോടെ പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ വേനൽക്കാല തൊഴിൽ നിരോധനം ജൂൺ 15 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ മൂന്നു മാസത്തേക്കായിരിക്കും നിരോധനമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് പറഞ്ഞു. ഇത് ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.

കഴിഞ്ഞ വർഷം വരെ രണ്ടു മാസത്തേക്കായിരുന്നു തൊഴിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഈ വർഷം മുതലാണ് മൂന്നു മാസമായി നീട്ടാൻ തീരുമാനമെടുത്തത്. കടുത്ത ചൂടിൽ തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിനാലാണ് വേനൽക്കാലത്ത് പകൽ സമയത്ത് തൊഴിൽ നിരോധനം ഏർപ്പെടുത്തുന്നത്.

നിയമ ലംഘനങ്ങൾക്ക് മൂന്നുമാസം വരെ തടവും 500 മുതൽ 1,000 ബഹ്‌റൈൻ ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയുമുള്ള ശിക്ഷകളാണ് ലഭിക്കുക.

article-image

aaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed