വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ


 

പ്രദീപ് പുറവങ്കര

 

മനാമ: ബഹ്റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് “സൗഹൃദം 2025” നാളെ രാത്രി 7 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. ഓറ ആർട്സിൻ്റെ ബാനറിൽ നടക്കുന്ന പരിപാടിയിൽ കുറ്റ്യാടി എം. എൽ. എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാതിഥിയായും, പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ഹരീന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥിയായും പങ്കെടുക്കും.

കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ആയ ഹസീബ് പൂനൂർ നയിക്കുന്ന കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദിയുടെ കലാകാരന്മാരുടെയും, കലാകാരികളുടേയും, കുട്ടികളുടയും വിവിധ കലാ പ്രകടനങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

“സൗഹൃദം 2025” ൻ്റെ വേദിയിൽ വച്ച് ബഹ്‌റൈനിലെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യങ്ങളായ വ്യക്തികളെയും സംഘടന ആദരിക്കും. വടകര സഹൃദയ വേദിയിൽ അംഗത്വം സ്വീകരിക്കാൻ താല്പര്യപ്പെടുന്നവർ 66916711 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed