ബഹ്റൈനിലെ വെസ്റ്റ് റിഫയിലെ കടകൾക്ക് രാത്രി പ്രവർത്തന സമയത്തിൽ നിയന്ത്രണം


 

പ്രദീപ് പുറവങ്കര

 

മനാമ: ബഹ്റൈനിലെ വെസ്റ്റ് റിഫയിലെ കടകൾക്ക് രാത്രി പ്രവർത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ മുനിസിപ്പൽ കൗൺസിലിൽ നിർദേശം. രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾക്കെതിരായി താമസക്കാരുടെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പുതിയ പ്രവർത്തന സമയം ഏർപ്പെടുത്താൻ മുനിസിപ്പൽ കൗൺസിൽ ആലോചിക്കുന്നത്.

ബ്ലോക്ക് 904ലെ റോഡ് 411, ബ്ലോക്ക് 912ലെ റോഡ് 1205, 1211 എന്നിവിടങ്ങളിൽ 24 മണിക്കൂർ പ്രവർത്തന ലൈസൻസ് ഇല്ലാത്ത കടകൾ അർധരാത്രിക്കു മുമ്പ് അടക്കണമെന്നാണ് നിർദേശം. ഈ കടകൾ രാവിലെ അഞ്ചു മണിക്ക് മുമ്പ് തുറക്കരുതെന്ന നിർദേശവും കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. സതേൺ മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനും ഏരിയ കൗൺസിലറുമായ അബ്ദുല്ല ബൂബ്ശൈത് ആണ് നിർദേശം മുന്നോട്ടുവെച്ചത്.

article-image

dcvxxv

You might also like

Most Viewed